mehandi new

ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ  ചാവക്കാട്  നഗരസഭാ  2023 – 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു.

planet fashion

ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ നിർമിക്കുമെന്നതുൾപ്പെടെ ചാവക്കാടിന്റെ മുഖഛായ മാറ്റുന്ന സമഗ്രവികസനം ഉൾപ്പെടുന്നതാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ്. ടൗൺഹാളിനും മൾട്ടിപ്ലക്സ് തിയേറ്ററിനുമായി ബജറ്റിൽ അഞ്ചു കോടി രൂപ വിലയിരുത്തി.
പതിനാറാം തിയതി വ്യാഴാഴ്ച ബജറ്റിനുമേൽ ചർച്ച നടക്കും.

വൈസ് ചെയർമാൻ കെ കെ മുബാറക് ബജറ്റ് അവതരിപ്പിക്കുന്നു

Jan oushadi muthuvatur

Comments are closed.