mehandi new

ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രാശാന്തിന് വ്യാപാരികളുടെ ആദരം

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തിന് ചാവക്കാട്  വ്യാപാരികളുടെ ആദരം. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 68ാം വാർഷിക പൊതുയോഗത്തിലാണ് വ്യാപാരികളോടുള്ള സൗഹൃദ സമീപനം പരിഗണിച്ച് ഷീജ പ്രാശാന്തിനെ ആദരിച്ചത്.  ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാരഭവനിൽ നടന്ന യോഗത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ടും സി.എം.എ.പ്രസിഡന്റുമായ കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് ജില്ല ട്രഷറർ ജോയ് മുത്തേടൻ മുഖ്യപ്രഭാഷണം നടത്തി. സി എം എ ജനറൽ സെക്രട്ടറി ജോജി തോമസ് പ്രവർത്തനം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ കെ സേതുമാധവൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ എൻ സുധീർ സ്വഗതം പറഞ്ഞു. മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ,  ജില്ലാ സെക്രട്ടറി എം കെ പോൾസൺ എന്നിവർ മുഖ്യഥിതികളായി.

planet fashion

എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ദാനവും, ചികിത്സ ധനസഹായവും, മുതിർന്ന നേതാക്കളെ ആദരിക്കലും നടത്തി. 

വൈസ് പ്രസിഡണ്ട് സിറ്റി തമ്പി സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, യൂത്ത് വിംഗ് പ്രസിഡണ്ട് ഷഹീർ മഹാരാജ്, വനിതാവിങ് പ്രസിഡണ്ട് ഫാഡിയ ഷഹീർ, യൂത്ത് വിംഗ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ ജെഫിൻ ജോണി, വനിതാ വിംഗ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർപേഴ്സൺ കെ കെ രാജശ്രീ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.