ഗുരുവായൂര്‍: പാർക്കിങ്ങ് ഗ്രൗണ്ടിൽ വൻ മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങൾ തകർന്നു. വ്യപാര ഭവന് സമീപം പാർക്കിങ് ഗ്രൗണ്ടിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ മരം കടപുഴകി വീണത്. 7 കാറുകൾ മരത്തിനിടയിൽ പെട്ടു. വൈദ്യുതി കമ്പികൾ മുറിഞ്ഞതിനാൽ നഗരം ഇരുട്ടിലായി.  വാഗൻ ആർ, ഒരു ഇന്നോവ, രണ്ട് സ്വിഫ്റ്റ് എന്നീ കാറുകൾ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങള്‍ തകർന്ന നിലയിലാണ്. വാഹനങ്ങളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കടപുഴകിയ മരത്തിന്‍റെ വേരില്‍ ഉയര്‍ന്നു നില്‍ക്കുന്ന ബലെനോ 

നിഥിന്‍ നാരായണന്‍

നിഥിന്‍ നാരായണന്‍

ഫോട്ടൊഗ്രാഫര്‍