mehandi new

ട്രിപ്പിൾ ലോക്ക് വീണ് ചാവക്കാട് കടപ്പുറം പുന്നയൂർ – വടക്കേകാട് പുന്നയൂർക്കുളം ഗുരുവായൂർ ലോക്ക്ഡൗണിൽ

fairy tale

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ചാവക്കാട്, പുന്നയൂർ, കടപ്പുറം അടക്കം ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ. ഗുരുവായൂർ നഗരസഭ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തുകൾ ലോക്ക് ഡൗണിലും ആയി.

planet fashion

ഡി പട്ടികയിൽ ഉൾപ്പെടുത്തി ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ പഴം, പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കാം. പത്രം, മീൻ വിൽപന രാവിലെ 6 മുതൽ 8 വരെ മാത്രമെ അനുവദിക്കൂ.

സി പട്ടികയിലുള്ള ലോക്ക്ഡൗൺ മേഖലകളിൽ ഭക്ഷണം വിൽക്കുന്ന കടകൾ, ബേക്കറികൾ, പലചരക്ക്, പഴം പച്ചക്കറി, പാൽ, ഇറച്ചി, മീൻ സ്റ്റാളുകൾ , കാലിത്തീറ്റ കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം. കല്യാണ ആവശ്യങ്ങൾക്കായി തുണിത്തരങ്ങൾ, സ്വർണം, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ, സാധനങ്ങൾ നന്നാക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ച നിയന്ത്രണങ്ങൾ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിച്ചു.
ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ ഏഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.
കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർ​​ഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.
ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
ജൂലൈ 10, 11 തീയതികളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും.

Ma care dec ad

Comments are closed.