സി പി എം പ്രവർത്തകന്റെ വീട് കത്തിക്കാൻ ശ്രമം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
അണ്ടത്തോട്: രാത്രിയുടെ മറവിൽ സി.പി.എം പ്രവർത്തകന്റെ വീട് കത്തിക്കാൻ സാമൂഹ്യ ദ്രോഹികളുടെ ശ്രമമെന്ന് പരാതി. സി.പി.എം.സജീവ പ്രവർത്തകനായ പെരിയമ്പലം ബീച്ച് കിഴക്കകത്ത് മൊയ്‌നുവിന്റെ വീടിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നത്. ആദ്യം വീടിനോടടുത്ത വിറകു പുരയും ഭക്ഷണം പാകം ചെയ്യുന്ന ഷെഡുമാണ് അക്രമികൾ ലക്ഷ്യം വെച്ചത്. തീ ആളിപ്പടരുന്നത് കണ്ടു അയൽ വീട്ടുകാരൻ ഓടിയെത്തി മൊയ്‌നുവിനെയും കുടുംബത്തെയും വിളിച്ചുണർത്തുകയും വെള്ളമടിച്ചു തീ അണക്കുകയുമായിരുന്നു. വീടിന് സമീപത്തുള്ള പാചക പുരയുടെ വാതിൽ തുറന്ന് ഇതിനകത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടര്‍ തുറന്നിട്ട നിലയിലാണ് കാണപ്പെട്ടത്. അടുത്തടുത്ത് വീടുകളുള്ള മേഖലയാണ് ഇത്. സിലിണ്ടറിൽ ഗ്യാസില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗ്യാസ് സിലണ്ടർ തുറന്നിട്ടതാണ് വീട് കത്തിക്കാനുള്ള ശ്രമമാണെന്ന സംശയങ്ങൾക് വഴി വെച്ചിട്ടുള്ളത്. വീട് കത്തിക്കാൻ ലക്ഷ്യം വെച്ചു വന്നതാകാമെന്നാണ് മൊയ്‌നുവിന്റെയും കുടുംബത്തിന്റെയും പരാതി. വിറകുപുരമുഴുവനും കത്തി ചാമ്പലായിട്ടുണ്ട്. വിറകു പുരയുടെ മേൽക്കൂരയിൽ ടാർപ്പായ കെട്ടിയതിനാൽ ഇതിനോടടുത്തുള്ള വീടിന് മുകളിലേക്ക് തീ എത്തിയില്ല. വടകെക്കാട് പോലീസിൽ വിവരം അറീക്കുകയും പോലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.