mehandi new

പാപ്പാളി കിണർ ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർക്കുളം : പാപ്പാളി കിണർ ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. കരയില്‍ നിന്നും സുരക്ഷിതരായെത്തിയ കുഞ്ഞുങ്ങളെ സംരക്ഷണം ഏറ്റെടുത്ത്‌ കടല്‍. ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യു്റ്റീവ് ഡയറക്ടർ എന്‍.ജെ .ജയിംസിന്റെ നേതൃത്വത്തിലാണ്
കടലാമ ക്കുഞ്ഞുങ്ങളെ കടലിലിറക്കിയത്‌. 45 ദിവസത്തോളം പൂഴിക്കടിയില്‍ കിടന്ന മുട്ടകള്‍ വിരിഞ്ഞ് അമ്പതോളം കുഞ്ഞുങ്ങള്‍ പുറത്തു വന്നു. പാപ്പാളി കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാവും പകലും കാവലിരുന്ന് സംരക്ഷിച്ചാണ് മുട്ടകള്‍ വിരിയിച്ചെടുത്തത്. ആമകള്‍ മുട്ടയിട്ടിടത്ത് വലകെട്ടി സംരക്ഷണ വലയം തീര്‍ത്തിരുന്നു. കടലാമ കുഞ്ഞുങ്ങളെ കടലിലേക്കിറക്കുന്നത് കാണാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ജന പ്രതിനിധികളും, നാട്ടുകാരും കടലാമ സംരക്ഷണ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കടലോരത്ത് ഒന്നിച്ചുകൂടി.
പുന്നയൂർക്കുളം പഞ്ചായത്തു പ്രസിഡന്റ് ധനീബ്, വടെക്കെക്കാട്
എസ് ഐ . മോഹിത്, സലിം ഫോക്കസ്, എ.സി.എഫ് .മാരായ ജയമാധവൻ, എം. എ ഉദൈഫി , ഫോറെസ്റ്റർരായ സദാനന്ദൻ, കടലാമ സംരക്ഷണസമിതി പ്രവര്‍ത്തകരായ കബീർ, സലാം, ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.