mehandi banner desktop
Chavakkad online

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ല: സി. എച്ച്. റഷീദ്

Ft

ചാവക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയല്ലെന്നും, ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യം സംരക്ഷിക്കാൻ രൂപീകരിച്ച ഏറ്റവും സുതാര്യത പുലർത്തേണ്ട ഭരണഘടനാ സ്ഥാപനമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി. അഷ്‌റഫ്‌, എം.വി. ഷക്കീർ, പി.കെ. ബഷീർ, ജാഫർ സാദിഖ്, കെ.കെ. ഹംസക്കുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആബിദ് അഞ്ചങ്ങാടി, ട്രഷറർ ലത്തീഫ് പാലയൂർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

Comments are closed.