mehandi new

ഇരട്ടി മധുരം: സംസ്‌കൃതം സംഘ ഗാനത്തിലും വന്ദേമാതരത്തിലും എൽ എഫ് മമ്മിയൂർ

fairy tale

ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി: തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം സംസ്കൃതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം സംഘ ഗാനത്തിലും വന്ദേമാതരത്തിലും ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷവും ഇതേ വിദ്യാർത്ഥികൾ വന്ദേമാതരത്തിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിരുന്നു. എയ്ഞ്ചലിന റോസ്, അശ്വതി പ്രദീപ്, ടി എസ് ദേവനന്ദ, ടി ജി ഗാഥ, കെ സപര്യ കൃഷ്ണ, കെ വി മാളവിക, പിയൂഷ വി പ്രദീപ് എന്നിവരാണ് ഇരട്ട വിജയത്തിന്റെ സാരഥികൾ.

planet fashion

Comments are closed.