Header

ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ

ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.
മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ ബ്ളാങ്ങാട് ഇരട്ടപ്പുഴ അണ്ടത്തോട് വീട്ടിൽ സക്കീറിന്റെ മകൾ ആദിബ (14), തിരുവത്ര സ്വദേശി താമരത്ത് കാർത്തിക (15) എന്നിവരാണ് ബാലാശാസ്ത്ര കോൺഗ്രസ്സിൽ പ്രബന്ധം അവതരിപ്പിക്കാൻ ഇന്ന് കോഴിക്കോട്ടേക്ക് വണ്ടികയറിയത്.

പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച് പഠിച്ചാണ് വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുക.
പച്ച പുല്ലിൽ നിന്നും വേർത്തിരിക്കുന്ന നീര് സ്പ്രേ രൂപത്തിൽ ഉപയോഗിച്ച് പാർശ്വ ഫലങ്ങൾ ഒട്ടും ഇല്ലാതെ കൊതുകിനെ അകറ്റാൻ കഴിയുന്ന ദ്രാവാകത്തെ കുറിച്ചാണ് കാർത്തികയും ആദിബാ സക്കീറും പ്രബന്ധം അവതരിപ്പിക്കുന്നത്.

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നൂറ്റി അറുപതോളം കുട്ടി ശാത്രജ്ഞർ പങ്കെടുക്കുന്നുണ്ട്. തൃശൂർ ജില്ലയിൽ നിന്ന് ആറു സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ളത്.

thahani steels

Comments are closed.