mehandi new

ഗുരുവായൂരില്‍ നഗരസഭ കൗണ്‍സിലറടക്കം രണ്ട് പേര്‍ക്ക് കൂടി കോവിഡ്

fairy tale

ഗുരുവായൂർ: ഗുരുവായൂരില്‍ നഗരസഭ കൗണ്‍സിലറടക്കം രണ്ട് പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ നഗരസഭയിലെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി.

planet fashion

ജനപ്രതിനിധിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ മേഖലയില്‍ ആശങ്ക ശക്തമാവുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയും സ്വാഭാവികമായി വിപുലമാകും എന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അടുത്ത ദിവസങ്ങളില്‍ തന്നെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി ഇവരുടെ പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവിഭാഗം.

Comments are closed.