ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ (35), ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ (21) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ ചാവക്കാട് വില്ല്യംസില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുവന്നിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്. സജിത്ത് കുമാര്‍ ചാവക്കാട് സ്റ്റേഷനില്‍ തന്നെ ആറോളം കേസുകളിലെ പ്രതിയാണ്. പ്രതികളെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Comments are closed.