mehandi new

സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദിനെ ആദരിച്ചു

fairy tale

ചാവക്കാട് : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനതെത്തി ഗോൾഡ് മെഡൽ നേടിയ മുഹമ്മദിനെ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ്‌ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സ്വദേശിയായ കരിക്കയിൽ കബീറിന്റെയും ഷമീറയുടെയും മകനാണ്.

നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉപഹാരം നൽകി. മുൻ കൗൺസിലർ ശാന്ത സുബ്രഹ്മണ്യൻ, വാർഡ് മഹിള കോൺഗ്രസ് പ്രസിഡൻറ് ബിന്ദു വി, വാർഡ് കോൺഗ്രസ് രക്ഷാധികാരി സുരേഷ് കുമാർ, രാജശ്രീ സോമൻ, ജവഹർ ബാൽ മഞ്ച് വാർഡ് ചെയർമാൻ ഗോപിക വി തുടങ്ങിയവർ പങ്കെടുത്തു.

planet fashion

Comments are closed.