ചാവക്കാട് : നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളെ ചാവക്കാട് പോലീസ് പിടികൂടി.

പാലക്കാട്‌ മൂളിപ്പറമ്പു, മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ്, പുതിയവാരിയത്തു വിജയൻ (45 ) എന്നിവരാണ് പോലീസ് പിടിയിലായത്.

മോഷ്‌ടിച്ച ബൈക്കുമായി ചാവക്കാടെത്തിയ ഇവരെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇവർക്ക് വേണ്ടി വല വിരിക്കുകയായിരുന്നു.

ചാവക്കാട് കനറാ ബാങ്കിൽ പണമിടപാട് നടത്താൻ എത്തിയ ഇവരെ ബാങ്ക് പരിസരത്ത് വെച്ചാണ് പിടികൂടിയത്. ഒരാളെ പോലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു.

എസ് ഐ ഷാജഹാൻ യു കെ യുടെ നേതൃത്വത്തിൽ സീനിയർ സി പി ഒ അബ്ദുൽ റഷീദ്, സി പി ഒ മാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ്, സതീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.