mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയിൽ രണ്ട് വാർഡുകൾ കോവിഡ് മുക്തം പോസറ്റിവിറ്റി 36.7 ശതമാനം

Ft

ചാവക്കാട് : നഗരസഭയിലെ വാർഡ്‌ ഒന്ന് പുത്തൻകടപ്പുറം നോർത്ത്, വാർഡ്‌ മൂന്ന് തിരുവത്ര നോർത്ത് പ്രദേശങ്ങൾ കോവിഡ് മുക്തമായി. ഇന്ന് ഒറ്റ ആക്റ്റീവ് കേസുകളും ഈ വാർഡുകളിൽ ഇല്ല. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

Jan oushadi

വാർഡ്‌ മൂന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന ആറ് കോവിഡ് ആക്റ്റീവ് കേസുകളും നെഗറ്റീവ് ആയതോടെയാണ് വാർഡ്‌ കോവിഡ് മുക്തമായത്.

വാർഡ്‌ ഒന്നിൽ വ്യാഴാഴ്ച ഉണ്ടായിരുന്ന രണ്ടു ആക്റ്റീവ് കേസുകളും ഇന്നലെ നെഗറ്റീവ് ആയിരുന്നു. വാർഡ്‌ ഒന്ന് നേരത്തെ കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം വാർഡ്‌ നിലവിൽ കണ്ടയിന്മെന്റ് സോണിൽ തുടരുന്നു.

ചാവക്കാട് നഗരസഭയിൽ നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ആക്റ്റീവ് കേസുളുള്ള വാർഡ്‌ 28 പുത്തൻകടപ്പുറം സൗത്തിൽ 41 ആക്റ്റീവ് കേസുകളുണ്ട്.

നഗരസഭയിലെ ഇന്നത്തെ 58 പരിശോധനാ ഫലങ്ങളിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ്‌ പോസറ്റിവിറ്റി 36.7 ശതമാനം.

Comments are closed.