ചുവപ്പിലേക്ക് വലിയ ചാട്ടം – യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിൽ

ചാവക്കാട് : പ്രമുഖ കോൺഗ്രസ് നേതാവും ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ പീറ്റർ പാലയൂർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. ചാവക്കാട് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎ യു മായ കെ. വി. അബ്ദുൽഖാദർ പീറ്ററെ സ്വീകരിച്ചു. ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ലോക്കൽ സെക്രട്ടറി പി. എസ്. അശോകൻ സ്വാഗതം പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. എച്. അക്ബർ, ഷീജ പ്രശാന്ത്, മാലിക്കുളം അബ്ബാസ്, പി യതീന്ദ്രദാസ്, ഫിറോസ് പി തൈപറമ്പിൽ എന്നിവർ സംസാരിച്ചു.

പതിനാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ നൗഷാദ് തെക്കുംപുറത്തിനെ ഡിസിസി അംഗമാക്കാനുള്ള ധാരണയിൽ വർഗീയ പ്രീണനം ആരോപിച്ചാണ് പതിനാലാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ പീറ്റർ പാലയൂർ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സി പി എം പാളയത്തിൽ എത്തിയത്.

Comments are closed.