
യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പിഎം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ചില്‍ യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി. മത്സ്യതൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ എം അലാവുധീന്‍ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി എക്സി.അംഗം പി കെ അബൂബകര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ്, ഡി സി സി ജനറല്‍ സെക്രട്ടറി കെ ഡി വീരമണി, എസ് ടി യു സംസ്ഥാന സെക്രട്ടറി പി എ ഷാഹുല്‍ ഹമീദ്, കെ കെ ഇസ്മയില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി, സി വി സുരേന്ദ്രന്‍, സി മുസ്ഥാഖലി, പി മൊയ്തീന്‍ഷ, പി എസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.