ചാവക്കാട്: യു.ഡി.എഫ്.കടപ്പുറം പഞ്ചായത്ത് കമ്മറ്റി കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.കടലേറ്റത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയിലേക്ക് തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.എം.എല്‍.എ.യുടെ  വസതിക്ക് 200 മീറ്റര്‍ ദൂരെവെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്. ഭരണകാലത്ത് കടപ്പുറത്ത് കടല്‍ഭിത്തിക്കായി അനുവധിച്ച 10 കോടി രൂപ അഞ്ചുകോടിയായി വെട്ടി ചുരുക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആണെന്ന് റഷീദ് പറഞ്ഞു.ഓഖി ദുരന്തത്തില്‍ പ്രഖ്യാപിച്ച ഒരു സഹായവും തീരദേശ ജനതക്കെത്തിക്കാന്‍  എം.എല്‍.എ.ക്കു കഴിഞ്ഞില്ലെന്നും റഷീദ് പറഞ്ഞു.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. അബ്ദുല്‍ റഷീദ്,ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപത്രാപന്‍,യു.ഡി.എഫ്.നേതാക്കളായ എ.കെ. അബ്ദുല്‍ കരീം, കെ.ഡി. വീരമണി,  തെക്കരകത്ത് കരീം ഹാജി, സി. മുസ്താഖലി, ആര്‍.കെ. ഇസ്മായില്‍, പി.കെ. അബൂബക്കര്‍, ആര്‍.എസ്. മുഹമ്മദ് മോന്‍, പി.കെ. ബഷീര്‍, കാഞ്ചന മൂക്കന്‍,ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യു ഡി എഫ് സമരം അപഹാസ്യമെന്ന് എം എല്‍ എ