mehandi new

ചാവക്കാട് സബ്ജയിലില്‍ യുവാവ് തൂങ്ങിമരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

umer kathab 29ചാവക്കാട് : പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവ് ചാവക്കാട് സബ്ജയിലില്‍ തൂങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ പരേതനായ അബ്ദു മകന്‍  ഉമ്മര്‍ഖത്താബ് (29) ആണ് തൂങ്ങിമരിച്ചത്. നവംബര്‍ ഇരുപത്തിയഞ്ചാം തിയതിയായിരുന്നു ഉമറിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അറുപതിനായിരം
രൂപയോളം അപഹരിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഉമ്മര്‍, ഇന്ന് വൈകുന്നേരമാണ് സബ്ജയിലിലെ
മൂത്രപ്പുരയില്‍ ഉമര്‍ ഖത്തബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: അലി, ജാഫർ, റാഷി, ഖയ്യൂം, മക്ബൂൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.