mehandi new

അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജിനു പോകുന്നവർക്ക് പഠന ക്ലാസ്സും യാത്രയയപ്പും നൽകി

fairy tale

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹല്ലിലെ ഹജ്ജിനു പോകുന്നവർക്ക്‌ യാത്രായപ്പും  ഹജ്ജ് ക്ലാസ്സും അങ്ങാടിത്താഴം  മുർഷിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു.  മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു.  ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയപ്പ് സന്ദേശം മഹല്ല് സെക്രട്ടറി നൗഷാദ് അഹമ്മു നിർവ്വഹിച്ചു. ഹജ്ജ് യാത്രികർക്ക്  വേണ്ടി മുതിർന്ന യാത്രികൻ പി പി ഹസ്സൻ ഹാജി മറുപടി പ്രസംഗം നടത്തി.

planet fashion

ഹബീബ്, ശിഹാബ് കെ എം, ഇല്യാസ് ബുർഹാൻ, ഹംസ അമ്പലത്ത്, സാലിഹ്  കാളിയത്ത്, നാസർ കൊനായിൽ, ജാസ്മിൻ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. മഹല്ല് ജോയിന്റ് സെക്രട്ടറി അനീഷ്‌ പാലയൂർ സ്വാഗതവും  മഹല്ല് ഓഫീസ് സെക്രെട്ടറി ശംസുദ്ധീൻ എൻ. കെ നന്ദി യും പറഞ്ഞു.

Ma care dec ad

Comments are closed.