mehandi new

തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു

fairy tale

തിരുവത്ര : ചാവക്കാട്  മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽ നിന്ന് എസ്എസ്എൽസി,   പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളയും  തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ  നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.  ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപൻ  ഉദ്ഘാടനം നിർവഹിച്ചു.  

രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എംഎസ് ശിവദാസ് അധ്യക്ഷത വഹിച്ചു.  ബാങ്ക് വൈസ് പ്രസിഡണ്ട് പി വി  ബദറുദ്ദീൻ,  ട്രസ്റ്റ് ഭാരവാഹികളായ കോനാരത്ത് ഷുക്കൂർ, കെ കെ ശ്രീകുമാർ,  എ എസ് അനിൽ, കെ ബി മുരളി, എ എസ് സജിത്ത്, അസീസ് മാടമ്പി, പി എം മൊയ്തീൻഷാ, അബു രാമിഎന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.