ചാവക്കാട് കടൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ബംഗാളിയെ പോലെ തോന്നിക്കുന്ന യുവാവിന്റെ ജഡം അടിഞ്ഞത്. ദ്വാരക ബീച്ചിന് പടിഞ്ഞാറ് കടൽ തീരത്താണ് ജഡം കാണപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക് ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കും. ജഡത്തിന് ഒരു ദിവസത്തിൽ കൂടുതൽ പഴക്കം കാണുന്നില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

Comments are closed.