നീതി നിഷേധത്തിനെതിരെ മഅദ്നിയോട് ഐക്യപ്പെടുക – പിഡിപി പദയാത്ര നടത്തി

ചാവക്കാട് : സമാനതകൾ ഇല്ലാത്ത നീതി നിഷേധവും ഭരണ കൂടഭീകരതയുമാണ് അബ്ദുൽ ന്നാസിർ മഅദ്നിക്കെതിരെ 22വർഷമായി നടന്നു കൊണ്ടിരിക്കുന്നുത് ഈ അനീതിക്കെതിരെ കേരള മനസാക്ഷി ഉണരണം പിഡിപി വൈസ് ചെയർമാൻ കെ ഇ അബ്ദുള്ള പറഞ്ഞു. പിഡിപി ഗുരുവായൂർ മണ്ഡലം പദ യാത്രയുടെ സമാപന സമ്മേളനംചാവക്കാട് മുൻസിപ്പൽ കോർണറിൽ ഉൽഘടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. മുജീബ് പടിഞ്ഞാറെ പുരക്കൽ,
ജാഥ ക്യാപ്റ്റൻ പിഡിപി മണ്ഡലം പ്രസിഡന്റ് എ കെ കബീർ അണ്ടത്തോട് എന്നിവർ സംസാരിച്ചു.
അണ്ടത്തോട് തങ്ങൾ പടിയിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു. മാലിക്ക് സിദ്ധിക്ക് അംബാല, അക്ബർ അകലാട്, ഉമ്മർ ഹാജി, സൈനുദ്ധീൻ പാപ്പാളി, റഷീദ് അറക്കൽ, ഹരിദാസ് ചാവക്കാട്, റാഫി അവിയൂർ, അലി അക്ബർ, കബിർ തുടങ്ങിവർ നേതൃത്വം നൽകി.

Comments are closed.