mehandi banner desktop

യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

fairy tale

​ഒരുമനയൂർ: ജീവകാരുണ്യ രംഗത്ത് സജീവമായ യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം ഒരുമനയൂർ, റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. തൈക്കടവ് മഹല്ലിലെ ഉസ്താദുമാർക്കും വിദ്യാർത്ഥിക്കുമായി 30 കിറ്റുകൾ നൽകിക്കൊണ്ട് ഖത്തീബ് സലിം സഖാഫി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

planet fashion

​തുടർന്ന് മഹല്ല് നിവാസികളിലെ അർഹരായ നിർദ്ധന കുടുംബങ്ങൾക്കും അയൽപ്രദേശങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്കുമായി 350-ഓളം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഒരു പതിറ്റാണ്ടിലധികമായി തൈക്കടവ് മഹല്ലിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംഘടനയാണിത്.

കെ.വി. അഷ്‌റഫ്‌, എൻ.കെ. ബഷീർ, ഏ.സി. ബാബു, ഏ.സി. ശിഹാബ്, സലീം നിഅമത്ത്, വി.പി. മുഹമ്മദ്‌ മോൻ, ഏ.വി. നിയാസ്, എൻ.പി. ഇബ്രാഹിം കുട്ടി ഹാജി, ആർ.വി. അബ്ദുൽ കബീർ, അലി നാലകത്ത്, ശംസുദ്ധീൻ വലിയകത്ത്, ആർ.വി. കബീർ മൈസ്രേട്ട്, കമറു എന്നിവർ നേതൃത്വം നൽകി.

Comments are closed.