ചാവക്കാട് : ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി തൈവളപ്പില്‍ സിറാജുധീന്‍റെ( ഷാജി, ഫാർമസിസ്റ്റ് അൽ ഐൻ ഹോസ്പിറ്റൽ ) മകനും ഐ ഇ എസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ യമീനെ (19)യാണ് അണ്ടത്തോട് കുമാരംപടിയിൽ ദേശീയപാത പതിനേഴില്‍ ഇന്ന് (വ്യാഴം)പുലര്‍ച്ച നാലരമണിക്ക് അപകടത്തില്‍പെട്ടു മരിച്ചനിലയില്‍ കണ്ടത്.
യാത്രക്കാര്‍ ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കുമാരന്‍ പടിയില്‍ എത്തിയ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് യമീനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തണുത്തിരുന്നതായും അപകടം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നതായും ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. റോഡരികില്‍ ഒരു ബൈക്ക് അപകടത്തില്‍ പെട്ട് കിടക്കുന്നുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം.
യമീന്‍ രാത്രി പന്ത്രണ്ടു മണിക്ക് മുന്പ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നതായി പറയുന്നു. യമീന് ഈ സമയം അണ്ടത്തോട് ഭാഗത്തേക്ക് വരേണ്ട ആവശ്യമെന്തായിരുന്നു എന്ന് ആര്‍ക്കും അറിയില്ല.
മൃതദേഹം ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു.