ചാവക്കാട്: ദേശീയ പാതയിൽ മൂന്നിടത്ത് അപകടം. അകലാട് ഖാദിരിയ പള്ളിക്കു സമീപവും അകലാട് ജുമാഅത്ത് പള്ളിക്ക് സമീപവും അണ്ടത്തോട് കുമാരന്‍ പടിയിലുമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് മൂന്നു സംഭവങ്ങളും. ഖാദിരിയ്യക്കു സമീപം കണ്ടെയിനർ ലോറിയും ജുമാഅത്ത് പള്ളിക്ക് സമീപം കാറുമാണ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തികളുടെ മതിലുകൾ ഇടിച്ചു തകർത്തത്. ആർക്കും പരിക്കില്ല. കാറിൻറെ മുൻഭാഗം പൂർണ്ണമായി തകർന്നു. എതിരെ നേർക്കുനേർ വന്ന വാഹനം തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കണ്ടെയിനർ നിയന്ത്രണം വിട്ടത്.
അണ്ടത്തോട് അജ്ഞാത വാഹനമിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി ചോര വാര്‍ന്നു മരിച്ചിരുന്നു.