mehandi new

പലിശയിൽ 50 ശതമാനം വരെ ഇളവ് – മാരക രോഗം മൂലം കുടിശ്ശിക വന്നവർക്ക് ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സാന്ത്വനം

fairy tale

ഗുരുവായൂർ : വായ്പ എടുത്തതിനുശേഷം മരണം സംഭവിച്ചോ മാരക അസുഖം മൂലമോ വായ്പ തിരിച്ചടക്കാൻ കഴിയാതെ വീഴ്ച്ച വന്നവർക്ക് നിലവിലുള്ള പലിശയിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കുവാനും കുടിശ്ശിക ആയവർക്കും കൃത്യമായി അടയ്ക്കുന്നവർക്കും പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കുവാനും തീരുമാനം. ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ വീരമണി വിവരം അറിയിച്ചത്. റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് ആയതിനാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ കണക്കിൽ പലിശ കൊടുക്കുന്ന കാര്യവും ചെയർമാൻ അറിയിച്ചു.

planet fashion

വാർഷിക പൊതുയോഗം ചെയർമാൻ വീരമണി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് ചെയർമാൻ ആർ എ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വി. വേണുഗോപാൽ, ആന്റോതോമസ്, കെ പി ഉദയൻ,
കെ വി സത്താർ, നിഖിൽ ജി കൃഷ്ണൻ,
സി ആർ ഷിജിത, സുബൈദ ഗഫൂർ, റസീന മുഹമ്മദ്, ഗയ്സ്, ബിനീഷ്, മാനേജിംഗ് ഡയറക്ടർ മോഹനൻ കെ, ബി.ഒ.എം മെമ്പർ ഗിരീന്ദ്ര ബാബു, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ വിൽസൺ പി എഫ്, സ്റ്റാഫ് പ്രതിനിധി ശശീന്ദ്രൻ എൻ പി എന്നിവർ സംസാരിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Jan oushadi muthuvatur

Comments are closed.