നഗര കൃഷി പദ്ധതിക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട് : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗര കൃഷി പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മൺചട്ടിയും നടീൽ വസ്തുക്കളും നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാഹിന സലിം, കൗൺസിലർ എം ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എ ഡി എ മനോജ് എ എം പദ്ധതി വിശദീകരണം നടത്തി. കൃഷി ഫീൽഡ് ആഫീസർ അനിറോസ് നന്ദി പറഞ്ഞു

Comments are closed.