അടിയന്തര നടപടിവേണം – അംഗൻവാടികളിൽ അരി വിതരണം നിലച്ചു
കടപ്പുറം : വീറ്റ് ബെയ്സഡ് ന്യൂട്രീഷൻ പ്രോഗ്രാം പദ്ധതി പ്രകാരം അംഗൻവാടികളിൽ എത്തേണ്ട അരി വിതരണം നിലച്ചിട്ട് മാസങ്ങളായി. ഈ അരി ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാറുള്ളത്. അരിയുടെ കുറവുണ്ടാകുമ്പോൾ മാവേലി സ്റ്റോറുകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാറുണ്ടെങ്കിലും മാവേലി സ്റ്റോറുകൾ ഇപ്പോൾ സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്. അംഗൻവാടി വർക്കർമാർ തൊട്ടടുത്ത വീടുകളിൽ നിന്ന് അരി വാങ്ങിയും കടകളിൽ നിന്നും അരി കടം വാങ്ങിയുമാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. ജില്ലയിൽ എല്ലായിടത്തും ഈ സ്ഥിതിയാണ്. മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് വകുപ്പുമായി ബന്ധപ്പെട്ട്
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി ടി എൻ പ്രതാപന് കത്ത് നൽകി.
Comments are closed.