‘കണ്ടൽ ജീവിതത്തിന്’ യുഎസ് നോമിനേഷൻ


പാവറട്ടി : അമേരിക്കയിൽ നടക്കുന്ന സ്റ്റുഡന്റ് വേൾഡ് ഇംപാക്ട് ഫിലിം ഫെസ്റ്റിവലിൽ’മേരിമോളുടെ കണ്ടൽ ജീവിതത്തിന്’ നോമിനേഷൻ ലഭിച്ചു. ബ്രസീലിലെ റിയോ ഡി ജനീറയിൽ അന്താരാഷ്ട്ര സാമൂഹിക-പരിസ്ഥിതി ചലച്ചിത്രമേളയിലും ഈ മാസം നടക്കുന്ന നേപ്പാൾ കൾച്ചറൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ആൾട്ടർ ഡോ ചാവോ ഫിലിം ഫെസ്റ്റിവൽ ബ്രസീലിലും ‘മേരിമോളുടെ കണ്ടൽ ജീവിതത്തിന്’ ഔദ്യോഗിക പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനിയായ ഏയ്ഞ്ചല റാഫി, റിജോ പുലിക്കോട്ടിൽ, എൻറിക് എസ് നീലങ്കാവിൽ, സ്‌പെൻസർ, ഉസ്മാൻ കൂരിക്കാട് എന്നിവരോടൊപ്പം എഴുപത്തിമൂന്നാം വയസ്സില്‍ പാടി അഭിനയിച്ചിരിക്കുകയാണ് അറുമുഖന്‍ വെങ്കിടങ്ങ്.
കണ്ടലിന്‍റെ സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നതോടൊപ്പംഅവയുടെ സംരക്ഷണം നമ്മുടെ കടമയാണെന്ന് ഈ കുഞ്ഞു സിനിമ ഓര്‍മ്മിപ്പിക്കുന്നു.
പാവറട്ടി ജനകീയ ചലച്ചിത്രവേദി, സി കെ സി എൽ പി സ്കൂളിൻറെ സഹകരണത്തോടെ നിർമ്മിച്ച ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അധ്യാപകനായ റാഫി നീലങ്കാവിലാണ്.

Comments are closed.