ഒരുമനയൂര്‍: ആടുകളില്‍ കണ്ടുവരുന്ന വസൂരിപോലെയുള്ള രോഗങ്ങള്‍ക്കെതിരേ ഒരുമനയൂര്‍ മൃഗാസ്പത്രിയില്‍ പ്രതിരോധകുത്തിവെപ്പ് നടത്തുന്നു. 24 മുതല്‍ 27 വരെ ഇതിനുള്ള സൗകര്യം ആസ്പത്രിയില്‍ ഉണ്ടാവും. ഒരുമനയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ മൃഗാസ്പത്രിയുമായി ബന്ധപ്പെടണം.