mehandi new

ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളവും വടക്കേക്കാടും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍ക്കുളം: തദ്ദേശ ഭരണവകുപ്പ് നടപ്പിലാക്കുന്ന ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ പദ്ധതിക്കായി ലഭ്യമാവും. രണ്ട് പഞ്ചായത്തുകള്‍ അടങ്ങുന്ന ക്ലസ്റ്ററിനെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏക ക്ലസ്റ്ററാണ് പുന്നയൂര്‍ക്കുളവും വടക്കേക്കാടും. സംസ്ഥാനത്ത് നാല് ക്ലസ്റ്ററുകളെയാണ് ആകെ തിരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തുകളിലെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികളായിരിക്കും നടപ്പിലാക്കുകയെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അറിയിച്ചു. ഭവന നിര്‍മാണം, തൊഴില്‍ നൈപുണ്യ വികസനം, പശ്ചാത്തലമേഖല എന്നിവയ്ക്ക് മുന്‍ഗണന നല്‍ക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും എം.എല്‍.എ. പറഞ്ഞു. പഞ്ചായത്തില്‍ പഠനം നടത്തിയ ശേഷമാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുക. തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിനാണ് ഇതിന്റെ ചുമതല. ഈ വര്‍ഷംതന്നെ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.