mehandi new

യൂത്ത് ഫോഴ്സ് ക്ലബ് ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു

fairy tale

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സങ്കെടുപ്പിച്ച ബാല ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

planet fashion

കല്ലൂർ ടാക്കിൾ ഫുട്ബോൾ ടർഫ് ഗ്രൗണ്ട് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സാബിറ അഷ്‌റഫ് മുഖ്യാതിഥിയായി. കൊച്ചു കുട്ടികൾക്കുള്ള സമ്മാനങ്ങൾ മെമ്പർ വിതരണം ചെയ്തു.

ക്ലബ് രക്ഷാധികാരി ഫൈസൽ മാസി, സെക്രട്ടറി ശറഫുദ്ധീൻ, മെമ്പർമാരായ നൗഫൽ വീട്ടിപ്പറമ്പിൽ, അബൂബക്കർ എള്ളുരകായിൽ, ഷെഹീം മനയിൽ, ഷെഫീർ ചന്ദനപ്പറമ്പിൽ, ജംഷീർ, റാഷിദ്, ഫൈസൽ, സൈഫു മാരാത്ത് എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ഷുക്കൂർ കൊമ്പത്തകായിൽ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.