വടക്കേകാട് കർട്ടൻ ഷോപ്പ് കത്തി നശിച്ചു

വടക്കേകാട് : കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. കെ പി നമ്പൂതുരീസ് കല്യാണ മണ്ഡപത്തിന് സമീപം ബഷീറിന്റെ ഉടമസ്ഥതയിലുള്ള വിൻഡോസ് കർട്ടൻ ഷോപ്പാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട് പോലീസും കുന്നംകുളം അഗ്നി രക്ഷാ സേനയും ചേർന്ന് തീ അണച്ചു.
രണ്ടു ഷട്ടർ കടകളും പൂർണ്ണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

കുന്നംകുളം അഗ്നിരക്ഷാ സേനയ് അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, ഹരികുമാർ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ സുധീഷ്, ശരത് സ്റ്റാലിൻ, ഗോഡ്സൻ, ശരത് എസ് കുമാർ, ഹരിക്കുട്ടൻ എന്നിവരുടെ സംഘമാണ് തീ അണച്ചത്.

Comments are closed.