വൈലത്തൂർ റോഡും ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നു
പുന്നയൂർക്കുളം: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പടി മല്ലാട് ആലാപാലം റോഡും, നായരങ്ങാടി കൊച്ചന്നൂർ ചക്കിത്തറ റോഡും പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് മരാമത്ത് വകുപ്പ് അസി എഞ്ചിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടൊപ്പം ഈ റോഡുകൾ നിലവിൽ കരാറിൽ ഏർപ്പെട്ടു ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും ഡി എൽ പി യിലുഉള്ള ഭാഗങ്ങളുടെ വിശദാംശങ്ങൾ, വാട്ടർ അതോറിറ്റി, പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങൾ, റോഡിലെ കാനയുടെ നീളം, കലുങ്കുകളുടെ എണ്ണം, ഡ്രയിനേജ് എന്നിവയുടെ വിശദ വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലങ്ങളായി ഈ രണ്ടു റേഡുകളും തകർന്ന് കിടക്കുകയാണ്. മഴ പെയ്താൽ ഈ റോഡിലൂടെ വാഹന ഗതാഗതം ദുസ്സഹമാണ്. പലപ്പോഴും പഞ്ചായത്ത് വൻതുക ചെലവഴിച്ച് അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും കുറച്ച് കഴിഞ്ഞാൽ റോഡ് വീണ്ടും പൂർവ്വസ്ഥിതിയിലാവുകയാണ് പതിവ്. ദീർഘനാളായുള്ള പ്രദേശവാസികളുടെ ആഗ്രഹമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുന്നതിലൂടെ സാധ്യമാകുന്നത്.
Comments are closed.