പ്രണയ കവിതാ രചനാ മത്സരം – സമ്മാനം കൊലപാതകിയുടെ പ്രണയിനിക്ക്

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല പ്രണയദിനത്തോടനുബന്ധിച്ചു നടത്തിയ പ്രണയ കവിതാരചന മത്സരത്തിൽ കൊലപാതകിയുടെ പ്രണയിനി മികച്ച കവിതയായി തിരഞ്ഞെടുത്തു.
മത്സരത്തിൽ പങ്കെടുത്ത 150ൽ പരം കവിതകളിൽ നിന്നാണ് കൊലപാതകിയുടെ പ്രണയിനി രചിച്ച കാസർഗോഡ് നിന്നുള്ള പത്താം ക്ലാസ്സുകാരി സിനാഷയെ ജൂറി വിജയിയായി പ്രഖ്യാപിച്ചത്.

മത്സരത്തിന് ലഭിച്ച കവിതകളിൽ നിന്ന് മികച്ച രചനകൾ ഉൾപ്പെടുത്തി “പ്രണയശലഭങ്ങൾ” എന്ന പേരിൽ ഒരു കവിതാസമാഹാരം ഉദയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുമെന്ന് വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അറിയിച്ചു.

Comments are closed.