mehandi new

വാൻ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190203_191450ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് മരിച്ചത്. ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
ഇന്ന് രാവിലെ ഒൻപതരമണിയോടെ മന്ദലാംകുന്നിൽ ദേശീയപാത ടിപ്പുസുൽത്താൻ റോഡിലാണ് അപകടം. മന്ദലാംകുന്നുള്ള മകളുടെ വീട്ടിലേക്കു പോവുകയായിരുന്നു ഇരുവരും. അതിവേഗതയിൽ വന്ന വാൻ ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു.
തൃശൂർ ദയ ആശുപത്രിയിലുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.
മക്കൾ : സഹദ് കെ എച്ച്, റസ്മീന, സഈറ,
മരുമക്കൾ : സഫ്ന, ബാദുഷ ( ഷാർജ ), മുഷ്താഖ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.