mehandi new

വരയിൽ വമ്പൻ – അഭിനവ് മൂന്നിനങ്ങളിൽ ഒന്നാമൻ

fairy tale

ഏങ്ങണ്ടിയൂർ : തൃശൂർ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. ഹൈസ്‌കൂൾ തല ചിത്ര രചന വിഭാഗത്തിൽ പെൻസിൽ,  ജലഛായം, എണ്ണഛായം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഐ ടി ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗിൽ അഭിനവ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

planet fashion

വാടാനപ്പിള്ളി കൊട്ടുക്കൽ മനോജ് ലിനി ദമ്പതികളുടെ മകനാണ് അഭിനവ്. ആറാം ക്ലാസ് മുതലാണ് വരയിൽ കമ്പമുള്ളതായി ശ്രദ്ധയിൽപ്പെട്ടതെന്ന് ലിനി പറഞ്ഞു. നാല് വർഷമായി വാടാനപ്പിള്ളി സർഗ്ഗകല ബിജുവിന്റെ കീഴിൽ ചിത്രകല അഭ്യസിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി കലോത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഉപജില്ലയിൽ വിജയിയായ അഭിനവ് ഈ വർഷം മൂന്നിനങ്ങളിലാണ് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. 

Unani banner ad

Comments are closed.