mehandi new

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ഇരുപതാം ചരമ വാർഷികം ആചരിച്ചു – മാധ്യമ പുരസ്‌കാരം മനോരമ ചാവക്കാട് ലേഖകൻ കെ സി ശിവദാസന്

fairy tale

ഗുരുവായൂർ : ഗുരുവായൂരിലെ പ്രഥമനഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.  അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി. എം സുധീരൻ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ്റെ പേരിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ. സി ശിവദാസിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകൻ സി എൽ ജയ്ക്കബ്ബിനും, ഏ. പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. മാധവനും  സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.

planet fashion

നഗര മേഖലയിൽ എസ് എസ് എൽ സി ക്കും,  പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും, ചികിൽസാ സഹായവും കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ. വി അബ്ദുൾ ഖാദർവിതരണം ചെയ്തു. ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ രോഹിത് സോമനെ ചടങ്ങിൽ ആദരിച്ചു.

Ma care dec ad

Comments are closed.