പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും – ചട്ടി വിതരണം ചെയ്തു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതി പ്രകാരം എച്ച് ഡി പി ഇ ചട്ടി വിതരണം ചെയ്തു. കൃഷി ഭവനിൽ വെച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി കബീറിന്റെ അധ്യക്ഷതയിൽ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. കൂടാതെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമിറ്റി ചെയർ പേഴ്സൺ ഫിലോമിന ടീച്ചർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ രവീന്ദ്രൻ, മെമ്പർ മാരായ കെ ജെ ചാക്കോ, സിന്ധു, ഹസീന, ആരിഫ, ബിന്ദു കൃഷി അസിസ്റ്റന്റ് മാരായ ജയൻ ആർ, സിമി ടി കെ, എന്നിവർ പങ്കെടുത്തു.

Comments are closed.