Header

പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ക്കുളം : വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്റ്റേഷന് സമീപത്തുള്ള അണ്ടത്തോട് സബ്രജിസ്റ്റര്‍ ഓഫീസിന് പുറകില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിയത്. പോലീസുകാരുടേയും നാട്ടുകാരുടേയും സംയോജിതമായ ഇടപെടല്‍മൂലം തീ വ്യാപിക്കുന്നതിന് മുന്‍പ്തന്നെ തടയാന്‍ കഴിഞ്ഞു.
രജിസ്റ്റര്‍ ഓഫീസിന്റെ രേഖകള്‍ സൂക്ഷിച്ചിരുന്ന മുറിക്ക് സമീപമാണ് തീപിടിച്ചത്. കൃത്യ സമയത്ത് തീ അണച്ചതിനാല്‍ കാര്യമായ നാശം ഉണ്ടായില്ല. ഉച്ചയ്ക്ക് 12-നാണ് സംഭവം. കനത്ത ചൂടില്‍ കെട്ടിടത്തിന് പിന്നിലെ പുല്‍ക്കാടിന് തീപിടിക്കുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ പുല്‍ക്കാട്ടില്‍ കിടന്നിരുന്ന വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. തീ കത്തി പടരുന്നത് പെട്ടെന്നുതന്നെ കണ്ടതാണ് രക്ഷയായത്.
അഗ്നിരക്ഷാസേന എത്തുംമുന്‍പേ പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചിരുന്നു. വടക്കേക്കാട് പോലീസ് പിടിച്ചെടുത്ത നിരവധി വാഹനങ്ങള്‍ കാടുകയറി രജിസ്റ്റര്‍ ഓഫീസ് വളപ്പിലും റോഡരികുകളിലും കിടക്കുന്നുണ്ട്. വാഹനങ്ങള്‍ മാറ്റണമെന്ന് പലവട്ടം പോലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രജിസ്റ്റര്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.