വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ ‘സ്കൂൾ വാഹനം’ ഫ്ലാഗ് ഓഫ് ചെയ്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
വെളിയങ്കോട് : ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് പുതുതായി ലഭിച്ച സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഹറ കടയിൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ഫൗസിയ അധ്യക്ഷയായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചെലവിട്ടാണ് സ്കൂൾ വാഹനം വാങ്ങിയത്. വെളിയങ്കോട് പഞ്ചായത്തംഗങ്ങളായ കെ.കെ. ബീരാൻകുട്ടി, മണി തമ്പാത്ത്, സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർ, സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, വൈസ് ചെയർമാൻ എം.പി. അബ്ദുല്ലഹാജി, അധ്യാപകരായ കെ.ബി. സുനിത ടീച്ചർ, സവിതാമണി ടീച്ചർ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ദഫ് അകമ്പടിയോടെ ഘോഷയാത്രയും നടന്നു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/veliyancode-gmup-school-van.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/veliyancode-gmup-school-van-flag-off-1.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]
Comments are closed.