“വേറെ ഒരു കേസ്” വേറെലെവൽ സിനിമയാകും – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം “വേറെ ഒരു കേസ്”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് “വേറെ ഒരു കേസ്” നിർമ്മിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി എസ് ഹരീഷ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. സംഗീതം ആന്യ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി. ആർ. ഒ. ബിജിത്ത് വിജയൻ.

Comments are closed.