വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : പെരുന്തട്ട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. പഠനവൈകല്യനിവൃത്തിക്കും ബുദ്ധിപരവും മാനസികവുമായ ഉന്നമനത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ അര്‍ച്ചനയില്‍ ആചാര്യന്‍ പി.സി.സി ഇളയത് കാര്‍മ്മികനായി. പ്രതിഷ്ഠാദിനത്തോടനുബമന്ധിച്ച് ക്ഷേത്രത്തില്‍ പ്രാസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം തുടങ്ങീ കര്‍മ്മങ്ങളും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണന്‍ നമ്പൂതിരിപാട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം പരിപാലന സമിതി പ്രസിഡന്റ് പരമേശ്വര പണിക്കര്‍, കീഴേടം രാമന്‍ നമ്പൂതിരി, ജയറാം ആലക്കല്‍, ഉഷ അച്യുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 100ഓളം വിദ്യാര്‍ത്ഥികള്‍ അര്‍ച്ചനയില്‍ പങ്കെടുത്തു.

Comments are closed.