ലഹരിക്കെതിരേ ജാഗ്രത അനിവാര്യം – പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

ചാവക്കാട് : വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഖുർആൻ സ്റ്റഡി സെന്റർ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി കൗമാരങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരെ ശക്തമായ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദു മുസമ്മിൽ ഹുദവി തൊഴക്കാവ് ഖുർആൻ പാരായണം നടത്തി. സി. എച്. റഷീദ് അദ്ധ്യക്ഷത വഹിച്ചു.

സൈനുൽ അബിദീൻ ഹുദവി റമദാൻ പ്രഭാഷണം നിർവഹിച്ചു. തെക്കരകത്ത് കരീം ഹാജി, കബീർ ഫൈസി അകലാട്, ഹാഫിസ് ഷുക്കൂർ പൈകണ്ണിയൂർ, മെഹ്‌റൂഫ് വാഫി, ഹാഫിസ് ഫാരിസ് മമ്നൂൻ ഫൈസി, ശിഹാബ് ബഖവി കാങ്കോൽ, സലീം സഖാഫി, റാഷിദ് ബാഖവി, അബുൽ ഫലൽ വാഫി എന്നിവർ ആശംസകൾ അർപ്പിച്ചു. ടി. കെ. അബ്ദുൽ സലാം സ്വാഗതവും, വി. എം. സാഹിദ് ഒരുമനയൂർ നന്ദിയും രേഖപ്പെടുത്തി.

Comments are closed.