mehandi new

ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി

fairy tale

ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ   ഷീജാ പ്രശാന്ത് രക്തഹാരമണിയിച്ച് അദ്ദേഹത്തെ  സ്വീകരിച്ചു. തുടർന്ന് ചാവക്കാട് ഹോച്മിൻ സ്മാരക മന്ദിരം പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോ ചാവക്കാട് ന​ഗരം ചുറ്റി.

planet fashion

തിരുവെങ്കിടം സെന്റ് ആന്റണിസ് പള്ളി, മമ്മിയൂർ ലിറ്റിൽ ഫ്ലവർ  കോളേജ്,   കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളി, കാവീട് സെന്റ് ജോസഫ്സ് പള്ളി,  പേരകം സെന്റ് മേരീസ് പള്ളി,  പാലയൂർ സെന്റ് തോമസ്  പള്ളി എന്നിവിടങ്ങളിൽ സന്ദർശ്ശിച്ച ശേഷമായിരുന്നു സുനിൽകുമാർ റോഡ് ഷോക്കെത്തിയത്.

എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ,  എൻ കെ അക്ബർ എം എൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, ​ഗുരുവായൂർ ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ കെ സുധീരൻ, സിപിഐ നിയോജകമണ്ഡലം സെക്രട്ടറി  അഡ്വ പി മുഹമ്മദ്‌ ബഷീർ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായി.

Macare 25 mar

Comments are closed.