mehandi new

വഖഫ് നിയമ ഭേദഗതി; വക്കഫ് ബില്ല് കത്തിച്ചു ചാവക്കാട് പി ഡി പി പ്രതിഷേധം

fairy tale

ചാവക്കാട് : വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമായി കേന്ദ്രഗവണ്മെന്റ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. പി ഡി പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് മനാഫ് എടക്കഴിയൂർ ഉദ്ഘാടനം നിർവഹിച്ചു. കബീർ മൗലവി അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് വി എച്ച് കരീം  സ്വഗതം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഹരിദാസ് ചാവക്കാട് വഖഫ് നിയമ ഭേദഗതി ബില്ല് കത്തിച്ചു. ഫിറോസ് പാലക്കൽ, മുജീബ് പടിഞ്ഞാപ്പുറത്ത്, എം കെ സർജീസ്, എസ് കെ കരീം,  ആർ വി അലി, റാഫി അവിയൂർ,  കാദർ അഞ്ചങ്ങാടി, ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം കോഡിനേറ്റർ ഉമർ മുഖ്‌താർ അവിയൂർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി അക്ബർ റഹ്മാൻ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.