mehandi new

വഖഫ് ബോർഡ് നിയമനം ചർച്ച മീഡിയാ വൺ തലക്കെട്ട് തെറ്റിധാരണ പരത്തുന്നത് – കെ വി അബ്ദുൽ ഖാദർ

fairy tale

ചാവക്കാട് : വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ താൻ പറയാത്ത കാര്യമാണ് വാർത്തക്ക് തലക്കെട്ടായി നൽകിയതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാനും ഗുരുവായൂർ എം എൽ എ യുമായിരുന്ന കെ വി അബ്ദുൽ ഖാദർ.

planet fashion

സച്ചാർ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്‌ലിംങ്ങൾക്ക് മാത്രമാണെന്ന് എവിടെയും പറയുന്നില്ല എന്ന് കെ വി അബ്ദുൽ ഖാദർ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം മീഡിയാ വൺ വാർത്ത നൽകിയിരുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

കെ വി അബ്ദുൽ ഖാദറിന്റ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ :
വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട്
മീഡിയാവൺ ചാനൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു അതിൽ ഞാൻ പറയാത്ത ഒന്നാണ് അവർ ഇങ്ങിനെയൊരു തലക്കെട്ടായി കൊടുത്തത്.
പ്രസ്തുത ചർച്ചയിൽ ഞാൻ പറഞ്ഞത്
ഇപ്രകാരമാണ്.’സച്ചാർ കമ്മിറ്റിയുടെ
ശുപാർശ പ്രകാരം രണ്ടാം യുപിഎ
സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ
മദ്രസ നവീകരണ പദ്ധതി ഒഴികെയുള്ള
ക്ഷേമ കാര്യങ്ങളിൽ ന്യൂനപക്ഷങ്ങൾ എന്ന നിർവ്വചനമാണ് നൽകിയിട്ടുള്ളത്.
സിക്ക്, ജെെനർ എന്നിവർ ഉൾപ്പെടെ
ആനുകൂല്യങ്ങൾക്ക് അർഹരാണ്.
ഇതിനെ നിങ്ങൾ എതിർത്തിരുന്നുവോ.?”
രണ്ടാം യുപിഎ സർക്കാരിൻ്റെ നിലപാട്
എൻ്റെ പ്രസ്താവനയായി നൽകിയത്
തെറ്റിദ്ധരിപ്പിക്കുന്നതാണ്..

Jan oushadi muthuvatur

Comments are closed.