വേസ്റ്റ് ബിൻ എടുത്തുമാറ്റി – വെയ്റ്റിങ്ങ് ഷെഡ് കുപ്പതൊട്ടിയാക്കി

വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതോടെ തൃപ്രയാർ ഭാഗത്തേക്കുള്ള ചിലങ്ക ബസ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി.

പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ തന്നെയാണ് എടുത്തുമാറ്റിയത്. പരിസരവാസികൾ ഗ്രാമസഭയിൽ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യക്കൂമ്പാരം മൂലം തെരുവുനായ്ക്കളുടെ വിഹരകേന്ദ്രമായി മാറിയിരിക്കുകയാണ് ബസ്റ്റോപ്പ്. സ്കൂൾ വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർക്ക് തെരുവ് നായ്ക്കൾ ഭീഷണിയായി മാറിയിരിക്കുകയാണ്.
യാത്രക്കാർക്ക് ബസ്റ്റോപ്പ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വാടാനപ്പിള്ളി ജനമൈത്രി പോലീസ് സ്ഥാപിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
വേസ്റ്റ് ബിൻ പുനഃസ്ഥാപിക്കുകയും വെയ്റ്റിംഗ് ഷെഡ് ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കി തീർക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം..

Comments are closed.