mehandi new

മാലിന്യം – യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു

fairy tale

ഗുരുവായൂര്‍: ഗുരുവായൂരില്‍ വീടുകളില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തര്‍ മാലിന്യശേഖരിക്കുന്നത് നിറുത്തിയ നടപടി പിന്‍വലിക്കണമൊവശ്യപ്പെട്ട് യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെ തുടങ്ങിയ ഉപരോധം 12 മണിയോടെ അവസാനിപ്പിച്ചു. ഇത് മൂലം രണ്ട് മണിക്കൂറോളം നഗരസഭയിലെ ഇടപാടുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. വിവിധ ആവശ്യങ്ങള്‍കെത്തിയ നിരവധി പേര്‍ തിരിച്ച് പോയി. എാല്‍ പ്രധാന കവാടം മാത്രം ഉപരോധിച്ചതിനാല്‍ വടക്കേ കവാടം വഴി ഉദ്യോഗസ്ഥര്‍ ഇടപാടുകള്‍ നടത്തി. നഗരസഭ സമ്പൂര്‍ണ്ണ മാലിന്യ വിമുക്ത നഗരമാക്കുന്നതിന്റെ ഭാഗമായാണ് വീടുകളില്‍ നിന്നും ഫ്‌ളാഫറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയതെന്നാണ് നഗരസഭ അധികൃതര്‍ പറയുണത്. ബദല്‍ സംവിധാനമൊന്നോണം പോട്ട് കമ്പോസ്റ്റ് യൂണിറ്റ് വിതരണം ചെയ്യുന്നുണ്ട്. എാല്‍ 800 രൂപ കൊടുത്ത് പോട്ട് കമ്പോസ്റ്റ് വാങ്ങി നടത്തുന്ന മാലിന്യ സംസ്‌കരണം പ്രായോഗികമല്ലെന്നാണ് യു.ഡി.എഫ് കൗസിലര്‍മാര്‍ പറയുന്നത്. ഇക്കാര്യം കൗസിലില്‍ ചര്‍ച്ച ചെയ്യുകയോ വീട്ടുകാരെ മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. കല്യാണ മണ്ഡപം തുടങ്ങിയ വലിയ സ്ഥാപനങ്ങളില്‍ നിന്ന് നഗരസഭ മാലിന്യം എടുക്കുകയും വീടുകളില്‍ നിന്ന് എടുക്കാതിരിക്കുകയും ചെയ്യുന്നത് നാട്ടുകാരോടുള്ള ക്രൂരതയാണെന്നും യു.ഡി.എഫ് ആരോപിച്ചു. തീരുമാനം നടപ്പിലാക്കുന്നതിന് സാവകാശം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിറുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്‌സന്റെ വീട്ടിലേക്ക് മാലിന്യവുമായി മാര്‍ച്ച് നടത്താന്‍ മഹിള കോഗ്രസ്സ്  തീരുമാനിച്ചിട്ടുണ്ട്.

Macare health second

Comments are closed.