mehandi new

ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണം – വാട്ടർ അതോറിറ്റി എംഡിയുമായി എൻ കെ അക്ബർ എം എൽ എ തിരുവനന്തപുരത്ത് ചർച്ച നടത്തി

fairy tale

ചാവക്കാട് : ഗുരുവായൂരിലെ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് കേരള വാട്ടർ അതോറിറ്റി എംഡി കെ ജീവൻബാബു  ഐഎസുമായി എൻ കെ അക്ബർ എം എൽ എ തിരുവനന്തപുരത്ത് ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിനായി വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേകം സെക്ഷൻ ആരംഭിക്കുന്നതും, നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും  സംസാരിച്ചു. പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

planet fashion

Comments are closed.